പാഠം വിവാദത്തിന്റെ കാറ്റു പോയി
കൊച്ചി : പാഠം മാസികയില്‍ തങ്ങള്‍ക്ക് അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കിയ ഹര്‍ജി കോടതി തളളി.
പരിഷത്തിന്റെ മുന്‍സംസ്ഥാന പ്രസിഡന്റ് കെ പാപ്പൂട്ടി നല്‍കിയ ഹര്‍ജിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തളളിയത്. പാഠം പത്രാധിപര്‍ എം എന്‍ വിജയനെയും ലേഖകന്‍ എസ് സുധീഷിനെയും കോടതി വെറുതേവിട്ടു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദേശ ചാരസംഘടനകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് വിദേശ ചാരനാണെന്നും ആക്ഷേപിച്ച് ഒട്ടേറെ ലേഖനങ്ങള്‍ പാഠം പ്രസിദ്ധീകരിച്ചിരുന്നു.












Click it and Unblock the Notifications