കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുന്തോട്ടിക്കും വാതമെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

പാല : ടെലിവിഷന്‍ ചാനലുകളില്‍ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പി സി ജോര്‍ജ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഈരാറ്റുപേട്ട ചേന്നാട് കവലയിലുളള പുരയിടത്തോടു ചേര്‍ന്ന തോടു പുറമ്പോക്ക് ജോര്‍ജ് കയ്യേറിയെന്ന് റവന്യൂ ഉദ്യോഗസ്ഥന്മാര്‍ കണ്ടെത്തിയത്.

കോണ്‍ഗ്രസ് നേതാവ് സജിമോന്‍ തൈത്തോട്ടം പാലാ മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച് കോടതിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ ജീവനക്കാരോട് നിര്‍ദ്ദേശിച്ചത്.

പരാതിയെതുടര്‍ന്ന് വില്ലേജ് ജീവനക്കാര്‍ സ്ഥലം അളന്നപ്പോള്‍ തോടു പുറമ്പോക്ക് ജോര്‍ജ് കയ്യേറിയെന്ന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

ഭൂമി കയ്യേറ്റത്തിനും അഴിമതിക്കുമെതിരെയുളള ജോര്‍ജിന്റെ നടപടികള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെയും സിപിഐയെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ജോര്‍ജിനെ തളയ്ക്കാന്‍ അവസരം നോക്കിയിരുന്നപ്പോഴാണ് തോടുപുറമ്പോക്കിലെ നാലു സെന്റ് വിവാദം കൈയില്‍ കിട്ടിയത്.

മൂന്നാറിലും ഇടുക്കി ജില്ലയിലും ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി കോടികള്‍ സമ്പാദിച്ചവര്‍ കൈയും വീശി നടക്കുമ്പോള്‍ നാലു സെന്റിന്റെ പേരില്‍ ജോര്‍ജിനെതിരെ എന്തു നടപടിയാണ് റവന്യൂ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് ജനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X