ഇടുക്കിയ്‌ക്ക് ശക്തനും പ്രാപ്‌തനും ആയ ആള്‍വേണം: വി.എസ്
തിരുവനന്തപുരം: ജില്ലാ ഭരണാധികാരി എന്ന നിലിയിലുള്ള രാജു നാരായണസ്വാമിയുടെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്ന് ഇടതുമുന്നണിയില്‍ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഇപ്പോള്‍ നിയമിച്ചിരിക്കുന്ന ആളും സ്ഥിരമല്ല. താല്‍ക്കാലികമായാണ് അദ്ദേഹത്തെ നിയോഗിച്ചത്. ഇടുക്കി കളക്ടറായി ശക്തിയും പ്രാപ്‌തിയുമുള്ള ഒരാളെ കണ്ടെത്തും.
ഇപ്പോള്‍ നിയമിച്ച ആളുടെ പ്രവര്‍ത്തനം കൂടി നിരീക്ഷിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മിച്ചഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ രാജുനാരായണ സ്വാമി സ്വീകരിച്ച നടപടികള്‍ മികച്ചതായിരുന്നു.
പക്ഷേ അവസാന കാലത്തെ ചില നടപടികള്‍ ജനങ്ങളെ രോഷാകുലരാക്കി. അതുകൊണ്ടാണഅ ഭരണാധികാരി എന്ന നിലയില്‍ പ്രാപ്‌തനല്ലെന്ന് ഇടതുമുന്നണി വിലയിരുത്തിയത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications