ബോണ്ടി ബീച്ചിലെ ബിക്കിനി ഫോട്ടോ ഷൂട്ട്
മെല്‍ബണ്‍: ബിക്കിനി ധരിച്ച 1010 സുന്ദരികള്‍ അണിനിരന്ന് ആസ്‌ത്രേലിയയിലെ ബോണ്ടി ബീച്ചില്‍ ചരിത്രം കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഷൂട്ട് റക്കോര്‍ഡ് ഇടുന്നതിനായാണ് സുന്ദരികള്‍ ബിക്കിനിയണിഞ്ഞ് ബീച്ചില്‍ നിരന്നത്. ഈ സംഭവം ഗിന്നസ് റക്കോര്‍ഡില്‍ത്തന്നെ പുതിയ ഒരു വിഭാഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ആദ്യമായാണ് ഇത്തരമൊരു റക്കോര്‍ഡ് ഗിന്നസില്‍ ഇടംനേടുന്നത്. സംഭവം കാണാന്‍ നൂറുകണക്കിന് കാണികളും ഔദ്യോഗിക വിധികര്‍ത്താക്കളുമുണ്ടായിരുന്നു.
രോസ്‌മോപൊളിറ്റണ്‍ മാഗസിന്റെയും ഒരു സ്‌കിന്‍ കേര്‍ കമ്പനിയുടെയും പരസ്യമായാണ് ഇത് ചിത്രീകരിച്ചത്. വിവധ മോഡലുകളാണ് ഫോട്ടോ ഷൂട്ടില്‍ അണിനിരന്നത്.












Click it and Unblock the Notifications