ചുംബനത്തില്‍ വിഷം കലര്‍ത്തി കാമുകി കാമുകനെ കൊന്നു
സാങ്‌ഹായ്: ചുംബനം വഴി വിഷം നല്‍കി കാമുകി കാമുകനെ കൊന്നു. തന്നോട് വിശ്വാസവഞ്ചന കാണിച്ചതിനാണത്രേ കാമുകി കാമുകന് മരണം വിധിച്ചത്.
ചൈനയിലെ ഹെനന്‍ പ്രവിശ്യക്കാരിയായ ക്‌സിയാ ക്‌സിന്‍ഫെങ് ആണ് കാമുകന് വിഷം കലര്‍ത്തിയ ചുംബനം നല്‍കിയത്. ചുംബനത്തിനിടെ തന്റെ വായില്‍ സൂക്ഷിച്ച എലിവിഷം നിറച്ച കാപ്‌സ്യൂള്‍ കാമുകന്റെ വായിലേയ്‌ക്ക് മാറ്റിയാണ് ക്‌സിയാ കാമുകന് വിഷം നല്‍കിയത്.
ചുംബനത്തിനിടെ അറിയാതെ കാപ്‌സ്യൂള്‍ വിഴുങ്ങിയ കാമുകന്‍ അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ മരിയ്‌ക്കുകയും ചെയ്‌തു. തങ്ങളില്‍ ആരെങ്കിലും പരസ്‌പരം വഞ്ചിച്ചാല്‍ അയാള്‍ മരിയ്‌ക്കണമെന്നായിരുന്നുവത്രേ ഇവര്‍ തമ്മിലുള്ള കരാര്‍.
കാമുകന്‍ മറ്റൊരു സ്‌ത്രീയുമായി സംസാരിയ്‌ക്കുന്നത് കണ്ടുവെന്നും അതിനാല്‍ അയാള്‍ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് ക്‌സിയ പറയുന്നത്.












Click it and Unblock the Notifications