മരണമൊഴിമാത്രം വിശ്വസിക്കരുത്
ദില്ലി : സത്യാവസ്ഥ ബോധ്യപ്പെട്ടില്ലെങ്കില്‍ മരണമൊഴി മാത്രം വിശ്വസിച്ച് ഒരാളെ കുറ്റക്കാരനായി വിധിക്കുന്നത് അപകടകരമാണെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മരണമൊഴിയെ പലതെളിവുകളില്‍ ഒന്നായി പരിഗണിച്ചു മാത്രമേ വിധി പറയാവൂവെന്ന് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രനും ബി സുദര്‍ശന്‍ റെഡിയുമുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചു.
മരണമൊഴി ശരിവെയ്ക്കുന്ന മറ്റു തെളിവുകളുണ്ടോയെന്നു കൂടി പരിശോധിക്കപ്പെടണം. മരണമൊഴിയുണ്ടെന്നു വെച്ച് സാഹചര്യത്തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടും അവഗണിക്കാന്‍ പാടില്ലെന്നും ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചു.












Click it and Unblock the Notifications