രാമസേതു തകര്‍ത്താല്‍ ഭൂകമ്പം
ചെന്നൈ: രാമസേതു തകര്‍ത്ത് സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നത് ഭൂകമ്പത്തിനിടയാക്കുമെന്ന് പരിസ്ഥിതി ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉഷ്ണജല പ്രവാഹമുളള പാക്, മന്നാര്‍ കടലിടുക്കുകള്‍ തകര്‍ക്കുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇവരുടെ വാദം.
കേന്ദ്രസര്‍ക്കാരും പദ്ധതിയെ അനുകൂലിക്കുന്നവരും പ്രചരിപ്പിക്കുന്നതു പോലെ രാമസേതു വെറുമൊരു മണ്‍ചിറയല്ലെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വ്യത്യസ്തമായ സാമുദ്രിക പ്രതിഭാസങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുളളവയാണ് പ്രകൃതിയിലെ ഇത്തരം രൂപങ്ങള്‍. ഈ വസ്തുത സമര്‍ത്ഥിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യവുമാണ്. രാമസേതു തകര്‍ന്നാല്‍ കടലിനടിയില്‍ മണ്ണിടിയാനും ഭൂകമ്പത്തിനും കാരണമാകുമെന്നു് ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications