വി.എസും പിണറായിയും പിബിയില്‍ തിരിച്ചെത്തും
ദില്ലി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിപിഎം പൊളിറ്റ് ബ്യൂറോയുടെ തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനു വിട്ടു.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. കേന്ദ്ര കമ്മിറ്റി യോഗം ശനിയാഴ്ച ആരംഭിച്ചു. സസ്പെന്‍ഷന്‍ സംബന്ധിച്ച കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം തിങ്കളാഴ്ചയുണ്ടാകും.
പരസ്പരം
പരസ്യമായി വിമര്‍ശനം നടത്തിയതിന് ഇരുവരെയും മെയ് 26ന് ആണ് പിബിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായിരുന്ന സമയത്ത് ഇരുവരും പാര്‍ട്ടി മര്യാദകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് പിബിയുടെ വിലയിരുത്തല്‍.
മൂന്നാറിലെ കയ്യേറ്റ നടപടികളുടെ ക്രെഡിറ്റ് ആര്‍ക്കെന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും പരസ്യവിമര്‍ശനം ആരംഭിച്ചത്. വി.എസ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തി പിണറായി മറുപടി പറയുന്നിടത്തോളം കാര്യങ്ങളെത്തി. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പരസ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഇരുവരെയും പിബിയില്‍ നിന്ന് സസ്പെന്റ് ചെയ്തുകൊണ്ട് പാര്‍ട്ടി നടപടികളുടെ ചരിത്രത്തില്‍ അപൂര്‍വമായ രീതിയില്‍ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.












Click it and Unblock the Notifications