Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് ആദിവാസി ഭൂമി കയ്യേറി

തൊടുപുഴ : പി ജെ ജോസഫിന്റെ കൈവശം ആദിവാസിഭൂമിയുണ്ടെന്ന് തൊടുപുഴ തഹസീല്‍ദാരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ആദിവാസികളുടെ ഭൂമി വാങ്ങാന്‍ പാടില്ലെന്ന ആദിവാസിഭൂ സംരക്ഷണ നിയമം ലംഘിച്ചാണ് ആദിവാസി സെറ്റില്‍മെന്റില്‍ ജോസഫ് ഒന്നരയേക്കറോളം ഭൂമി വിലക്ക് വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ കൈവശം ആദിവാസിഭൂമിയില്ലെന്നാണ് തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിലുളളതെന്ന് ജോസഫ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനായാണ് ആദിവാസി സെറ്റില്‍മെന്റ് ഏരിയയില്‍ നിന്നും ജോസഫ് ഭൂമി വാങ്ങിയത്. അറക്കുളം വില്ലേജില്‍ ബ്ലോക്ക് 25ല്‍പെട്ട സെറ്റില്‍മെന്റ് ഏരിയയിലെ ഭൂമിയാണ് ജോസഫിന്റെ കൈവശമുളളത്.

ആദിവാസികളുടെ ഭൂമി മറ്റുളളവര്‍ സ്വന്തമാക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രാജു നാരായണ സ്വാമിയെ ധൃതിപിടിച്ച് ഇടുക്കിയില്‍ നിന്നും മാറ്റിയതിന്റെ കാരണം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാവുകയാണ്.

ജോസഫിനു തന്നെ മന്ത്രിയാവാമെന്ന കണക്കുകൂട്ടലിലാണ് ടി യു കുരുവിള രാജിവെച്ച ഒഴിവ് ഇതുവരെ നികത്താത്തത്. ഭൂമാഫിയയ്ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന് പി ജെ ജോസഫിനെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ ഉള്‍ക്കൊളളാനാകുമെന്ന് ജനം ചോദിക്കുന്നു.

ടി യു കുരുവിള ചെയ്തതിനെക്കാള്‍ ഗുരുതരമായ കുറ്റങ്ങളാണ് ജോസഫിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏറെക്കാലമായി ജോസഫും സംഘവും നടത്തുന്ന കൈയേറ്റങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്താവുമെന്ന നില വന്നപ്പോഴാണ് മുഖ്യമന്ത്രിയെ സ്വാധീനിച്ച് ജോസഫ് നാരായണസ്വാമിയെ ഇടുക്കിയില്‍ നിന്നും മാറ്റിയത്.

എന്നാല്‍ സംഭവം വിവാദമാവുകയും വിഷയം കോടതിയുടെ പരിഗണനയിലെത്താന്‍ സാധ്യതയേറുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വാമി തുടങ്ങിവച്ച നടപടികള്‍ മാറിവരുന്ന ജില്ലാ കളക്ടര്‍ക്കും തുടര്‍ന്നേ മതിയാകൂ. ടി യു കുരുവിളയുടെ മന്ത്രിപദം തെറിപ്പിച്ച സ്വാമിക്ക് ജോസഫ് മന്ത്രിപദത്തില്‍ തിരിച്ചെത്തുന്നതും തടയാനാകുമോ?


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+