മതം മാറ്റല്‍: മലയാളി യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചു
ദില്ലി: വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ കേസില്‍ ദില്ലി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പിടിയിലായ മലയാളി യുവാക്കള്‍ക്ക് ജമ്യം ലഭിച്ചു.
തീസ്‌ഹസാരി മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ശനിയാഴ്‌ച ഇവര്‍ക്ക് പുറത്തിറങ്ങാനായിട്ടില്ല. പുറത്തിറങ്ങി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും വിദേശയാത്ര നടത്തണമെങ്കില്‍ കോടതിയുടെ അനുവാദം തേടണമെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്.
ഡോക്ടര്‍ മധുമിത കോടതിയില്‍ നല്‍കിയ മൊഴിയനുസരിച്ച് അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബാംഗ്ലൂരില്‍ പോയതെന്നും മതംമാറ്റം നടത്തിയതെന്നും വ്യക്തമായിട്ടുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി ശരിവെച്ചു.
ഇന്റര്‍നെറ്റിലൂടെ മുഹമ്മദ് യാസീനെ പരിചയപ്പെട്ട മധുമിതയ്‌ക്ക് ഇസ്ലാം മതത്തെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹവും അതിനോട് തനിയ്‌ക്ക് താല്‍പര്യവുമുണ്ടെന്ന് അവര്‍ നല്‍കിയ മൊഴിയില്‍നിന്നും വ്യക്തമാകുന്നുണ്ടെന്ന് ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കന്‍വല്‍ജിത് അറോറ പറഞ്ഞു.
മതം മാറ്റം എന്നത് മുഹമ്മദ് യാസീന്‍ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും സ്വന്തം ഇഷ്ടപ്രകാരവും ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും മാത്രേമേ മതം മാറാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രാജിവെച്ചാണ് മധുമിത ബാംഗ്ലൂരില്‍ പോയത് എന്നതുതന്നെ മുന്‍നിശ്ചയിച്ച പ്രകാരമാണ് അവര്‍ തീരുമാനങ്ങള്‍ എടുത്തതെന്നതിന്റെ തെളിവാണ്- കോടതി നിരീക്ഷിച്ചു.
ഡോക്ടര്‍ മധുമിതാ മിശ്രയെ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട കലൂര്‍ സ്വദേശിയും ബാംഗ്ലൂര്‍ ഐബിഎം എന്‍ജിനീയറുമായി മുഹമ്മദ് യാസീന്‍ തട്ടിക്കൊണ്ടുപോയി ബലമായി മതം മാറ്റം നടത്തിയെന്നാണ് കേസ്.
ബാംഗ്ലൂരില്‍ നിന്നും അറസ്‌റ്റിലായ യാസീനെ അന്വേഷിച്ച് ദില്ലിയെ കാരള്‍ബാഗ് സ്‌റ്റേഷനിലെത്തിയ സുഹൃത്ത് ഷാജിയൂസഫിനെയും ഗൂഡാലോചനക്കേസില്‍ പ്രതിയാക്കി പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ആലുവസ്വേദിശിയായ ഷാജി ബാംഗ്ലൂര്‍ ഇന്റലില്‍ എന്‍ജിനീയറാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications