കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി മര്‍ദ്ദിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഉത്തംനഗറിലെ സ്റ്റാര്‍ ഷൈന്‍ പബ്ലിക്‌ സ്‌കൂളില്‍ ഏഴുവയസ്സായ വിദ്യാര്‍ത്ഥിനിയെ പരസ്യമായി നഗ്നയാക്കി മര്‍ദ്ദിച്ചു.

ക്ലാസില്‍നിന്നും കൊടുത്ത ഹോംവര്‍ക്ക്‌ ചെയ്യാന്‍ മറന്നതിനാണ്‌ രാഖിയെന്ന വിദ്യാര്‍ത്ഥിനിയെ അധ്യാപിക കൂട്ടുകാര്‍ക്ക്‌ മുന്നില്‍വെച്ച്‌ തുണിയുരിച്ചത്‌.

ആദ്യം ടീച്ചര്‍ എന്റെ വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി പിന്നീട്‌ കസേരയില്‍ കയറ്റിനിര്‍ത്തി മറ്റു കുട്ടികളോട്‌ കയ്യടിക്കാന്‍ പറഞ്ഞു. പിന്നീട്‌ ഒരു കയര്‍കൊണ്ട്‌ വരിഞ്ഞുകെട്ടി അവരെന്നെ വലിച്ചിഴയ്‌ക്കാന്‍ ശ്രമിച്ചു. അതിന്‌ സമ്മതിയ്‌ക്കാ ഞാന്‍ കസേരയില്‍ പിടിച്ചുനിന്നു- ശിക്ഷയ്‌ക്കിരയായ രാഖി പറയുന്നു.

വെള്ളിയാഴ്‌ച നടന്ന സംഭവം കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിറ്റേദിവസം സ്‌കൂളിലേയ്‌ക്ക്‌ പോകാനായി ഒരുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ രാഖി സംഭവം വീട്ടില്‍ പറയുന്നത്‌. മാതാപിതാക്കള്‍ അധ്യാപികയ്‌ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

സംഭവമറിഞ്ഞ്‌ അന്വേഷിക്കാനായി ഞങ്ങള്‍സ്‌കൂളില്‍ ചെന്നു. പക്ഷേ അധ്യാപികയോ പ്രിന്‍സിപ്പലോ അവിടെ ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ്‌ അവിടെ ജനങ്ങള്‍ തടിച്ചൂകൂടി. പിന്നീട്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു- കുട്ടിയുടെ പിതാവ്‌ ഗോപാല്‍ ദാസും മാതാവ്‌ സുമിത്രാ ദേവിയും പറഞ്ഞു. ഇരുപതുകാരിയായ അധ്യാപിക ജാമ്യം നേടിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X