ഡ്രൈവറെ കെട്ടിയിട്ട് ബസ്സിന് തീക്കൊളുത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് പൂവാര്‍ ഇരുവൈകോണത്ത് ഡ്രൈവറെ ബസ്സിനുള്ളില്‍ കെട്ടിയിട്ട് ബസിന് തീകൊളുത്തി.
കെഎസ്‌ആര്‍ടിസി ബസ്സാണ് കത്തിച്ചത്. പൊള്ളലേറ്റ ഡ്രൈവര്‍ വിജയാംബരരാജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെ അജ്ഞാതര്‍ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കെട്ടിയിട്ട് ബസിന് തീവെയ്‌ക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.
മൂന്നുപേര്‍ വന്ന് തന്റെ കൈകള്‍ പിടിച്ചുകെട്ടി ദേഹത്ത് എന്തോ ദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ബസിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. പൂവാര്‍ ഡിപ്പോയിലെ ബസ്സാണ് കത്തിച്ചത്.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡീസല്‍ മോഷണ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications