ഇരുപത്തിനാല് കാരന്‍ എണ്‍പത്തിരണ്ടുകാരിയെ വിവാഹം ചെയ്തു
ബ്യൂണേഴ്സ് അയേഴ്സ്: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുപത്തിനാലു കാരന്‍ എണ്‍പത്തിരണ്ടുകാരിയെ ജീവിത സഖിയാക്കി.
അര്‍ജന്റീനക്കാരനായ റെയ്നാള്‍ഡോ വേവേക്ക് ആണ് എണ്‍പത്തിരണ്ടുകാരിയായ സാന്റാ ഫേയെ വിവാഹം കഴിച്ചത്.
ഇരുവരുടെയും കുടുംബാംഗങ്ങളെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ അപൂര്‍വ്വ വിവാഹം പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരുടെ വന്‍ സംഘവും സ്ഥലത്ത് എത്തിയിരുന്നു.
പതിനഞ്ചാം വയസ്സില്‍ തന്‍റെ അമ്മ മരിച്ചകാലം തുടങ്ങിയാണ് വേവേക് സാന്‍റയോടൊപ്പം താമസം തുടങ്ങിയത്.
ആളുകള്‍ പറയുന്നത് താന്‍ വകവയ്ക്കാറില്ലെന്നും താന്‍ പണത്തിന് വേണ്ടിയല്ല സാന്‍റയെ വിവാഹം ചെയ്തതെന്നുമാണ് വേവേക് പറയുന്നത്.
മാത്രമല്ല തിനിയ്ക്ക് പ്രായത്തിനനുസരിച്ച് ഇരുത്തംവന്ന സ്ത്രീകളെയാണ് ഇഷ്ടമെന്നും അവരെ താന്‍ ബഹുമാനിയ്ക്കുമെന്നും വേവേക്ക് പറഞ്ഞു.
തങ്ങളുടെ മധുവിധു റിയോ ഡീ ജനറോയില്‍ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അമ്മ മരിച്ചപ്പോള്‍ വേവേക്കിന് വീടും താമസസൗകര്യവും നല്‍കിയത് സാന്‍റയാണെന്നും അതിനാല്‍ത്തന്നെ അവരുടെ പ്രായം പ്രശ്നമാക്കേണ്ടതില്ലെന്നും വേവേക്കിന്‍റു കൂട്ടുകാരും ബന്ധുക്കളും പറയുന്നു.












Click it and Unblock the Notifications