കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

157 വര്‍ഷം പഴകിയ വിസ്‌കി റക്കോര്‍ഡ്‌ വിലയ്‌ക്ക്‌ വിറ്റു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: 157 വര്‍ഷം പഴക്കമുള്ള വിസ്‌കി റക്കോര്‍ഡ്‌ വിലയായ 29,000 പൗണ്ടിന്‌ (2,344,192.78 രൂപ)വിറ്റു. ഇതാദ്യമായാണ്‌ ഒരു ലേലത്തില്‍ വിസ്‌കിയ്‌ക്ക്‌ ഇത്രയും തുക ലഭിക്കുന്നത്‌.

1850ല്‍ നിര്‍മ്മിച്ച ബൗമോര്‍ സിംഗിള്‍ മാള്‍ട്ട്‌ വിസ്‌കിയാണ്‌ റക്കോര്‍ഡ്‌ തുകയ്‌ക്ക്‌ ലേലത്തില്‍ പോയത്‌. ഗ്ലാസ്‌ഗോയിലെ മക്‌ ടിയേഴ്‌സ്‌ എന്ന ലേല സ്ഥാപനത്തില്‍ നടന്ന ലേലത്തില്‍ പേരുവെളിപ്പെടുത്താത ഒരാളാണ്‌ ടെലിഫോണ്‍വഴി ലേലത്തുക ഉറപ്പിച്ചത്‌.

ബൗമോര്‍ ബ്രാന്റില്‍ നിലവിലുള്ളതില്‍വെച്ചേറ്റവും പഴക്കമേറിയതും ഇതുതന്നെയാണെന്നാണ്‌ കരുതുന്നത്‌. ഇത്തരമൊരു വസ്‌തു ലേലത്തിനെത്തിയതറിഞ്ഞ്‌ ബൗമോര്‍ കമ്പനി തന്നെ ഇത്‌ ലേലത്തില്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നതായി കമ്പനി മേധാവി ഗ്ലന്‍ മോര്‍ പറയുന്നു.

എന്നാല്‍ ലേലത്തില്‍ ഇവര്‍ പ്രതീക്ഷിച്ചതിലും തുകയാണ്‌ ടെലിഫോണ്‍ വഴി ലേലം നടത്തിയ ആള്‍ മുന്നോട്ടുവെച്ചത്‌. അതോടെ ഇത്‌ സ്വന്തമാക്കാനുള്ള കമ്പനിയുടെ നീക്കം വിഫലമായി- ഗ്ലന്‍ മൂര്‍ വിശദീകരിച്ചു.

വളരെ ഗൗരവത്തോടെതന്നെ പലതരം വിക്‌സികളും ശേഖരിയ്‌ക്കുന്ന ഒരുപാട് പേര്‍ ലോകത്തെമ്പാടുമുണ്ട്‌. ഇവര്‍ക്കിടയില്‍ ബൗമോര്‍ ഇപ്പോഴും വളരെ പ്രശസ്‌തമാണ്‌- ഗ്ലന്‍ മൂര്‍ പറഞ്ഞു.

ഇരട്ടസഹോദരന്മാരായ വില്യം മുട്ടര്‍, ജയിംസ്‌ മുട്ടര്‍ എന്നിവര്‍ ചേര്‍ന്ന്‌ 1850ല്‍ സ്ഥാപിച്ച ഡിസ്റ്റിലറിയാണ്‌ പിന്നീട്‌ 1890ല്‍ ബൗമൂര്‍ ഡിസ്റ്റിലറി കമ്പനി ലിമിറ്റഡായി മാറിയത്‌.

1851ല്‍ വില്യം മുട്ടര്‍ തന്റെ പങ്കുവാങ്ങി കമ്പനി വിട്ടപ്പോള്‍ അവിടെ നിന്നും അദ്ദേഹത്തിന്‌ സമ്മാനമായി നല്‍കിയ വിസ്‌കിയാണ്‌ ഇപ്പോള്‍ ലേലത്തില്‍ വിറ്റത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X