ടിവിയില്‍ അന്യപുരുഷനെ കണ്ടതിന് വിവാഹമോചനം
റിയാദ്: ഒരു പുരുഷ അവതാരകന്‍ അവതരിപ്പിക്കുന്ന ടിവി പരിപാടി തനിച്ചിരുന്നു കണ്ടതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു.
സൗദി അറേബ്യക്കാരനായ ഭര്‍ത്താവാണ് ഭാര്യയ്‌ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കാണിച്ച് അവരെ ഉപേക്ഷിച്ചത്. ഒരു പുരുഷന്‍ അവതരിപ്പിക്കുന്ന പരിപാടി തനിച്ചിരുന്ന് കണ്ടത് സ്വഭാവദൂഷ്യമുള്ളതുകൊണ്ടാണെന്നാണ് ഭര്‍ത്താവിന്റെ വാദം. മുസ്ലിം മതാചാരപ്രകാരം ഭാര്യയുടെ ഈ പ്രവൃത്തി പാപമാണെന്നാണ് ഭര്‍ത്താവ് വിശദീകരിയ്‌ക്കുന്നത്.
സൗദി അറേബ്യയിലെ മതനിയമപ്രകാരം വിവാഹമോചനം നടത്തുന്നത് പുരുഷന്റെ അഭിപ്രായപ്രകാരമാണ്. കോടതിയുടെ തീരുമാനം പോലും ഇതില്‍ പ്രസക്തമല്ല. ഇക്കാര്യത്തില്‍ ഇവിടത്തെ സമൂഹം പുരുഷന് പൂര്‍ണ്ണമായ അധികാരമാണ് നല്‍കുന്നത്.












Click it and Unblock the Notifications