ഓഹരിക്കുതിപ്പിനു പിന്നില്‍ അല്‍ക്വയിദ?
കൊച്ചി : ഭീകരസംഘടനയായ അല്‍ക്വയിദ ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ കണ്ടെത്തല്‍.
അല്‍ക്വയിദയുടെ നിക്ഷേപങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ റോ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തര തീവ്രവാദ സംഘടനകള്‍ ഫണ്ടു വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഓഹരി വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോ വിശദമായ അന്വേഷണം നടത്തിയത്.
ഒസാമ ബിന്‍ലാദന്റെ ഉറ്റസുഹൃത്തും അനുയായിയുമായ സൗദി കോടീശ്വരന്‍ ഖാലിദ് ബിന്‍ മഹ്ഫൂസാണ് തീവ്രവാദ ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് കോടികള്‍ വിപണിയിലിറക്കുന്നതെന്നാണ് റോയുടെ കണ്ടെത്തല്‍. മുന്നൂറു കോടി ഡോളറാണത്രേ മഹ്ഫൂസിന്റെ ആസ്തി. പല രാജ്യാന്തര കുറ്റാന്വേണ ഏജന്‍സികളും നോട്ടമിടുന്ന മഹ്ഫൂസാണ് അല്‍ക്വയിദയുടെ ഫണ്ട് സ്വരൂപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നത്.
ഇന്ത്യയിലെ കമ്പനികളില്‍ അല്‍ക്വയിദയുടെ നിക്ഷേപമുണ്ടോ എന്നതിനെക്കുറിച്ച് സെബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications