കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ താളത്തിന് തുളളാന് കേന്ദ്രമില്ല

  • By Super
Google Oneindia Malayalam News

ദില്ലി : അണ്ണാ ഡിഎംകെയുടെ താളത്തിനൊത്തു തുളളാന്‍ കേന്ദ്ര സര്‍ക്കാരിനെ കിട്ടില്ലെന്നും സുപ്രിം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കരുണാനിധി സര്‍ക്കാരിനെതിരെ നടപടിയെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കേന്ദ്രം.

തമിഴ്നാട് സര്‍ക്കാരിനെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയാണ് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ അണ്ണാ ഡിഎംകെയുടെ താളത്തിനൊത്തു തുളളാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്‍ഷിയുടെ പരാമര്‍ശം സുപ്രിംകോടതിയ്ക്കെതിരെയുളള മുനവെച്ച മറുപടിയാണ്.

മഹാത്മാഗാന്ധി അനുവര്‍ത്തിച്ച സമരപരിപാടികളാണ് കരുണാനിധി പിന്തുടരുന്നതെന്നൊരു സര്‍ട്ടിഫിക്കറ്റും മുന്‍ഷി നല്‍കിയിട്ടുണ്ട്.

തങ്ങള്‍ എഐഎഡിഎംകെയുടെ താളത്തിനൊത്തു തുളളില്ലെന്ന് മുന്‍ഷി പറയുമ്പോള്‍ സുപ്രിം കോടതി അങ്ങനെ തുളളുന്നുവെന്നാണ് വ്യംഗ്യം. ഇതോടെ സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നതെന്ന് വ്യക്തമായി. ഇടതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടാകും.

ഡിഎംകെ ആഹ്വാനം ചെയ്ത ബന്ത് സുപ്രിം കോടതി നിരോധിച്ചതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം രൂക്ഷമായി പ്രതികരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X