വിഎസും പിണറായിയും അകത്തായി
കൊല്‍ക്കൊത്ത : പരസ്പരം പോരടിച്ച് പരസ്യപ്രസ്താവന നടത്തിയന്റെ പേരില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെട്ട വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ശിക്ഷ സിപിഎം കേന്ദ്രക്കമ്മിറ്റി പിന്‍വലിച്ചു.
കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന മൂന്നു ദിവസത്തെ കേന്ദ്രക്കമ്മിറ്റി യോഗമാണ് ഇരുവരുടെയും സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സസ്പെന്ഷന് പിന്‍വലിക്കാനുളള തീരുമാനം കേന്ദ്രക്കമ്മിറ്റിക്ക് മുന്നോടിയായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം കൈക്കൊണ്ടിരുന്നു. പി ബിയുടെ തീരുമാനത്തിന് കേന്ദ്രക്കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. ലോട്ടറി മുതലാളിയില്‍ നിന്നും ദേശാഭിമാനി രണ്ടുകോടി വാങ്ങിയ കേസില്‍ ഇ പി ജയരാജനെതിരെ കൂടുതല്‍ നടപടി വേണ്ടെന്നും കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.
മൂന്നു ദിവസമായി കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗം അവസാനിച്ചു.