Get Updates
Get notified of breaking news, exclusive insights, and must-see stories!

സേതുസമുദ്രം കേരളത്തിന് ദോഷം?

ബാംഗ്ലൂര്‍ : സേതുസമുദ്രം പദ്ധതി കേരളത്തിന്റെ കടലോരമേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. പതിനഞ്ചു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുകയും കാലാവസ്ഥയില്‍ സാരമായ വ്യതിയാനം വരുത്തുകയും ചെയ്യുന്നതാണ് സേതുസമുദ്രം പദ്ധതിയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പദ്ധതിയ്ക്കെതിരെ ചെറുത്തുനില്‍പ്പ് ശക്തമാക്കുമെന്ന് കോസ്റ്റല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ കണ്‍വീനര്‍ ജേശുരത്നം പറഞ്ഞു.

കേരളത്തിന്റെ തെക്കന്‍ കടലോര മേഖല ഉള്‍പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി വന്നാല്‍ പരിസ്ഥിതി താറുമാറാകുന്നത്. പദ്ധതിയ്ക്കായി കണ്ടുവെച്ചിരിക്കുന്ന സമുദ്രഭാഗത്ത് അപൂര്‍വയിനത്തിലുളള കടല്‍ജീവികള്‍ ഏറെയുളള ഭാഗമാണ്. അപൂര്‍വമായ നാനൂറിലേറെ വ്യത്യസ്തയിനം കടല്‍ജീവികള്‍ ഈ ഭാഗത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അപൂര്‍വയിനം ആമകള്‍, ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ആവാസകേന്ദ്രമാണ് കേരള തമിഴ്നാട് പരിധിയിലുളള സമുദ്രഭാഗങ്ങള്‍. കടല്‍ മത്സ്യങ്ങളുടെ പ്രധാന പ്രജനന കേന്ദ്രമാണ് തമിഴ്നാടിന്റെ രാമേശ്വരം, നാഗപട്ടണം ഭാഗങ്ങള്‍. കേരളത്തിന്റെ തീരങ്ങളിലേയ്ക്ക് മത്സ്യങ്ങള്‍ ഈ ഭാഗത്തു നിന്നാണ് എത്തുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കടലിനുളളിലുളള വന്‍ഭിത്തി തകര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സുനാമി പോലുളള ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്.

പദ്ധതിയ്ക്കെതിരെ വിശ്വാസത്തിന്റെ പേരില്‍ പടപ്പുറപ്പാട് നടത്തുന്ന ബിജെപിക്കെതിരെയും സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ വോട്ടുബാങ്ക് ഉറപ്പിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് വിമര്‍ശനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+