ഗ്രൂപ്പുപോര് മൂത്ത് കൊലപാതകം
തിരുവനന്തപുരം : മുട്ടത്തറയിലെ ദീപുലാലിനെ ഇക്കഴിഞ്ഞ ദിവസം എട്ടംഗ സംഘം വെട്ടിക്കൊന്നതിനു പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പു പോരാണെന്ന് സൂചന.
കൊലപാതകികളില്‍ ആറുപേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തെങ്കിലും അറസ്റ്റുവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. സംഭവത്തിലുള്‍പ്പെട്ട ഒരു സിപിഎം നേതാവിന്റെ പങ്ക് വെളിപ്പെടാതിരിക്കാനുളള ചരടുവലികള്‍ നടത്താനാണ് അറസ്റ്റ് രഹസ്യമാക്കി വെയ്ക്കുന്നതെന്ന് ആരോപണമുയരുന്നു.
എട്ടംഗ സംഘത്തിലെ സായി, കൃഷ്ണന്‍, രതീഷ്, വിപിന്‍, ഉണ്ണി, പ്രാണിസതി എന്നിവരെ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. മൊട്ടമൂട് ഷാജിയെയും വിനോദിനെയും വെട്ടിക്കൊന്നവരെ അറസ്റ്റു ചെയ്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹം കാണിച്ച പൊലീസ് പക്ഷേ ദീപുലാല്‍ കൊലക്കേസിലെ പ്രതികളെ അത്തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം കാണിച്ചില്ല.
ഗുണ്ടാ കുടിപ്പകയാണ് ദീപുലാലിന്റെ കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ദീപുലാല്‍ ഏതെങ്കിലും ഗുണ്ടാസംഘത്തില്‍ അംഗമാണെന്നോ കേസുകളില്‍ പ്രതിയാണെന്നോ ഉളള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications