കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെ മന്ത്രിയാക്കാന്‍ രഹസ്യയോഗം

  • By Staff
Google Oneindia Malayalam News

കൊച്ചി : കേരള കോണ്‍ഗ്രസ് ജെയുടെ പുതിയ മന്ത്രി പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെയെന്നുറപ്പിക്കാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതി രഹസ്യയോഗം ചേര്‍ന്നു. ജോസഫിന്റെ ഉറ്റ അനുയായി ഈപ്പന്‍ വര്‍ഗീസിന്റെ തോപ്പുംപടിയിലെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റവും വിശ്വസ്തരായവരുടെ രഹസ്യയോഗം ചേര്‍ന്നത്.

വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ കേസില്‍ ഈ മാസം ആറിനകം റിപ്പോര്‍ട്ട് വരുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇതുസംബന്ധിച്ച് തമിഴ്നാട് ഹൈക്കോടതി പൊലീസിന് നല്‍കിയ സമയപരിധി അന്നാണ് തീരുന്നത്.

പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ ജോസഫ് ഗ്രൂപ്പ് ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അന്നു തന്നെ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേര്‍ന്ന് ജോസഫിനെ മന്ത്രിയായി പ്രഖ്യാപിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍









വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X