Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികത്തൊഴിലാളികള്‍ക്ക്‌ മാത്രമായി ബാങ്ക്‌

This Mumbai bank is exclusively for sex workersമുംബൈ: ലൈംഗികത്തൊഴിലാളികള്‍ക്ക്‌ പഞ്ഞമൊട്ടുമില്ലാത്ത നഗരമാണ്‌ മുംബൈ. ഇപ്പോള്‍ ഇവര്‍ക്കായി ഇവിടെ ഉയരുന്ന സഹായഹസ്‌തങ്ങളുടെ എണ്ണവും കുറവല്ല.

ലൈംഗികത്തൊഴിലാളികള്‍ ലേഖകരാകുന്ന പത്രത്തിന്‌ പിന്നാലെ മുംബൈയില്‍ ഇപ്പോള്‍ ഇവര്‍ക്ക്‌ മാത്രമായി ഒരു ബാങ്കും ആരംഭിച്ചിരിക്കുന്നു.

എന്‍ജിഒ ആയ പോപുലേഷന്‍ സര്‍വീസസ്‌ ഇന്റര്‍നാഷണല്‍ മുന്‍കയ്യെടുത്താണ്‌ സംഗിനി എന്ന പേരില്‍ ഒരു കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ആരംഭിച്ചിരിയ്‌ക്കുന്നത്‌.

ലൈംഗികത്തൊഴിലാളികളായ സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ ഇതിന്റെ സേവനം ലഭ്യമാകുന്നത്‌. അക്കൗണ്ട്‌ തുടങ്ങാന്‍ പരിചയപ്പെടുത്തുന്നയാളോ തെളിവുകളോ വേണമെന്ന്‌ ഈ ബാങ്കില്‍ നിര്‍ബന്ധമില്ല. ബാങ്ക്‌ തന്നെ നല്‍കുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡും പാസ്‌ബുക്കും മാത്രം മതി സാമ്പത്തികമായ ഇടപാടുകള്‍ ഇവിടെ സുഖമമായി നടത്താന്‍ കഴിയും.

മൂന്നുമാസം മുമ്പാണ്‌ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. ഇപ്പോള്‍ 1000 അംഗങ്ങളാണ്‌ ഇവിടെയുള്ളത്‌. മൊത്തം നിക്ഷേപമാകട്ടെ ഒന്‍പത്‌ ലക്ഷം കവിഞ്ഞിട്ടുമുണ്ട്‌.

ബാങ്കിനൊപ്പം തന്നെ എന്‍ജിഒ ഒരു കോ-ഓപ്പറേറ്റീവ്‌ സ്റ്റോറും തുറന്നിട്ടുണ്ട്‌. ഇവിടെ അവശ്യവസ്‌തുക്കളെല്ലാം ഇവര്‍ക്ക്‌ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്‌.

ലൈംഗികത്തൊഴിലാളികള്‍ക്ക്‌ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തക എന്ന ഉദ്ദേശത്തോടെയാണ്‌ ബാങ്കും സ്‌റ്റോറും പ്രവര്‍ത്തിക്കുന്നതെന്ന്‌ പോപ്പുലേഷന്‍ സര്‍വ്വീസ്‌ ഇന്റര്‍നാഷണലിന്റെ സംസ്ഥാന മേധാവി ഡോക്ടര്‍ ശില്‍പ മെര്‍ച്ചന്റ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+