കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മനോരോഗമാണെന്ന് രാജ്നാഥ്
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മനോരോഗം ബാധിച്ചിരിയ്ക്കുകയാണെന്നും എത്രയും പെട്ടന്ന് അത് സുഖപ്പെടട്ടെയെന്നാണ് ബിജെപി പ്രാര്ത്ഥിയ്ക്കുന്നതെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്.
ശ്രീരാമനെയും രാമായണത്തെയും ആക്ഷേപിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ പ്രവണത മനോരോഗത്തിന്റെ ഭാഗമാണ്. എത്രയും പെട്ടന്ന് ഈ രോഗവാസ്ഥയില്‍ നിന്നും അവര്‍ക്ക് സുഖം ലഭിയ്ക്കട്ടെ. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് തുടരുന്നത്- രാജനാഥ് ആരോപിച്ചു.
രാമസേതു പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി നടത്തിയ രാമായണ വിമര്‍ശനത്തിനെതിരെയും ബിജെപി ദേശവ്യാപകമായി ചൊവ്വാഴ്ച സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് രാജ്നാഥ് കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍