വിദ്യാര്‍ത്ഥിയെ നാലാം നിലയില്‍ നിന്നും താഴേയ്ക്കെറിഞ്ഞു
ദില്ലി: ആഗ്രയിലെ ആനന്ദ് എന്‍ജിനീയറിംഗ് കോളെജില്‍ വിദ്യാര്‍ത്ഥിയെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേയ്ക്കെറിഞ്ഞു.
മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ റാംഗിംങിനൊടുവിലാണ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞത്.
റാഗിംങിന് ഇരയായ അബ്ദുള്‍ ഇനാം എന്ന വിദ്യാര്‍ത്ഥിയെ കാലുകള്‍ പൊട്ടിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥി ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോളെജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇനാമിനെ കൊല്ലാന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്ന് ഇനാമിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
കോളെജില്‍ ചിലകുട്ടികള്‍ തന്നോട് എപ്പോഴും പണം ആവശ്യപ്പെടുന്നാതായി ഇനാം മാതാപിതാക്കളെ അറിയിച്ചിരുന്നുവത്രേ. നാല് മുതിര്‍ന്ന വിദ്യാര്‍ത്ഥികല്‍ തന്നെ അടിയ്ക്കുകയും ബാല്‍ക്കണിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നതായും ഇനാം പറഞ്ഞിരുന്നു- മാതാപിതാക്കള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതേവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇനാമിനെ ഏതാനും പേര് ചേര്‍ന്ന് താഴേയ്ക്കെറിഞ്ഞതായി മറ്റു ചില വിദ്യാര്‍ത്ഥികളാണ് ഞങ്ങളെ അറിയിച്ചത്.
അവരെ കണ്ടുപിടക്കാനായി അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയ്ക്ക് ബോധം വീണാല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭിയ്ക്കുകയുള്ളു- പൊലീസ് അറിയിച്ചു.