പ്രൊഫസര്‍ എം.എന്‍ വിജയന്‍ അന്തരിച്ചു
തൃശ്ശൂര്‍: കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന പ്രൊഫസര്‍ എം.എന്‍ വിജയന്‍(77) അന്തരിച്ചു.
തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അമല ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാന്‍ കഴിഞ്ഞില്ല. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
'പാഠം' വിവാദം സംബന്ധിച്ച് തൃശ്ശൂര്‍ പ്രസ് ക്ലബ്ബിലാണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനം ആരംഭിച്ചയുടന്‍ കുടിയ്‌ക്കാന്‍ വെള്ളം ചോദിച്ച അദ്ദേഹം പാഠം മാസികയുടെ എഡിറ്റര്‍ എസ്. സുധീഷിന്റെ ചുമലിലേയ്‌ക്ക് കുഴഞ്ഞു വീഴുകയായിരുന്നു.
സാഹിത്യ വിമര്‍ശകന്‍, അധ്യാപകന്‍, പ്രാസംഗികന്‍, രാഷ്ട്രീയ ചിന്തകന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത അദ്ദേഹം 1930ല്‍ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്.












Click it and Unblock the Notifications