Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഭൂചനം

തൃശ്ശൂര്‍: പാലക്കാട്‌,തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ബുധനാഴ്‌ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

പുലര്‍ച്ചെ നാലരയോടെയുണ്ടായ ചലനത്തില്‍ ഏതാനും വീടുകള്‍ക്ക്‌ വിള്ളലുണ്ടായതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

വലിയ ഇടിമുഴക്കത്തോടെയാണ്‌ ചലനം അനുഭവപ്പെട്ടത്‌. അഞ്ചുമുതല്‍ ഏഴുസെക്കന്റുവരെ ഇടിമുഴക്കം നീണ്ടുനിന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെയുണ്ടായ ചലനത്തിന്‌ ശേഷം കാലത്ത്‌ 8.11നും 8.15നും തുടര്‍ ചലനങ്ങളുണ്ടായി.

പെരിങ്ങോട്‌, തലശേരി, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ദേശമംഗലം, ചാലിശ്ശേരി മേഖലകളിലാണ്‌ പ്രധാനമായും ചലനം അനുഭവപ്പെട്ടത്‌. ചലനത്തെത്തുടര്‍ന്ന്‌ ജനങ്ങള്‍ പരിഭ്രാന്തരായി ഏറെ നേരം റോഡില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ജനങ്ങളോട്‌ ഭയപ്പെടേണ്ടതില്ലെന്നും തുടര്‍ ചലനങ്ങള്‍ വലിയ ഭൂചലനത്തെ തടയുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

ഏഴുമാസം മുമ്പു തുടര്‍ ചലനങ്ങളുണ്ടായ പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലന സാധ്യതയുണ്ടെന്ന്‌ ഭൗമശാസ്‌ത്ര സംഘം പഠനങ്ങള്‍ക്ക്‌ ശേഷം വിലയിരുത്തിയിട്ടുണ്ട്‌. തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 200ലേറെ ഭൂചലനങ്ങളാണ്‌ അനുഭവപ്പെട്ടത്‌

ഭൂചലനമുണ്ടായ സാഹചര്യത്തില്‍ റവന്യൂ മന്ത്രി റവന്യൂ വകുപ്പിലെയും ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+