Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍: വിഐപിയല്ല വിഐപിമാരുണ്ടായിരുന്നുവെന്ന്‌ പിണറായി

കൊല്ലം: കിളിരൂരില്‍ പീഡനത്തിനിരിയായ ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത്‌ വിഐപിയല്ല വിഐപിമാരാണെന്ന്‌ ഡോക്ടറും പെണ്‍കുട്ടിയുടെ അച്ഛനും തന്നോട്‌ പറഞ്ഞിരുന്നതായി സിപിഎം സെക്രട്ടറി പിണറായി വിജയന്‍.

വിഐപി പ്രശ്‌നത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിഐപിമാര്‍ കുട്ടിയെ വന്നു കാണുന്നതുമായി ബന്ധപ്പെട്ട്‌ പറഞ്ഞതായാണ്‌ ഡോക്ടര്‍ എന്നോട്‌ പറഞ്ഞത്‌. പെണ്‍കുട്ടിയുടെ അച്ഛനെ കണ്ടപ്പോഴും എന്താണു വിഐപി പ്രശ്‌നം എന്ന്‌ ചോദിച്ചിരുന്നു.

ആളുകള്‍ കുട്ടിയെ പോയി കാണുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ്‌ ഡോക്ടര്‍ പറഞ്ഞതെന്നും ഒരാളെ ലക്ഷ്യമിട്ട്‌ അല്ല അത്‌ പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു.- പിണറായി പറഞ്ഞു.

ഇപ്പോള്‍ യുഡിഎഫുകാര്‍ പുതിയൊരു ചാനല്‍തുടങ്ങിയപ്പോള്‍ പുതിയൊരു വാര്‍ത്തയുമിരിക്കട്ടെയെന്ന നിലയില്‍ വിഐപി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ മന്ത്രി പി.കെ ശ്രീമതിയെ ക്രൂശിയ്‌ക്കുന്നത്‌.

എല്‍ഡിഎഫിലെ ഓരോ മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനാണ്‌ യുഡിഎഫിന്റെ ശ്രമം- പിണറായി കുറ്റപ്പെടുത്തി. ചിന്നക്കടയില്‍ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു പിണറായി വിജയന്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+