ഡയാനയുടെ മരണം: ഇന്‍ക്വസ്റ്റ് നടത്തുന്നു
ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തെപ്പറ്റി പത്തുവര്‍ഷത്തിന് ശേഷം ആദ്യമായി ഇന്‍ക്വസ്റ്റ് തുടങ്ങി.
ലണ്ടന്‍ ഹൈക്കോടതിയിലെ ജസ്‌റ്റിസ് സ്‌കോട്ട് ബേക്കര്‍ പ്രഭുവിന്റെ ബെഞ്ചില്‍ നടക്കുന്ന മരണകാരണം കണ്ടെത്താനുള്ള നടപടി ആറുമാസമെങ്കിലും നീണ്ടുനില്‍ക്കാനിടയുണ്ട്.
ഡയാനയുടെ കാമുകന്‍ ദോഡി അല്‍ ഫയാദിന്റെ മരണം വെറും അപകടമല്ലെന്ന ദോഡിയുടെ പിതാവും ബ്രിട്ടനിലെ ഹാരഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളുടെ ഉടമയുമായ മുഹമ്മദ് അല്‍ഫയാദ് ആരോപിച്ചിരുന്നു.
രാജകുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികളാണ് കാറപകടമുണ്ടാക്കിയതെന്നാണ് അല്‍ ഫയാദിന്റെ വാദം.
എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതുകൊണ്ടും അമിതവേഗതമൂലവുമാണ് അപകടമുണ്ടായതെന്നായിരുന്നു ഫ്രഞ്ച്-ബ്രിട്ടീഷ് പൊലീസ് കണ്ടെത്തിയിരുന്നത്.
ഇന്‍ക്വസ്റ്റിന്റെ ഭാഗമായി ഡയാനയുടെ മുന്‍ ഭര്‍ത്താവ് ചാള്‍സ് രാജകുമാരനെയും അച്ഛന്‍ ഫിലിപ്പ് രാജകുമാരനെയും കോടതിയില്‍ വിളിച്ചുവരുത്തണമെന്നും അല്‍ ഫയാദ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പലരഹസ്യങ്ങളും ഹൈക്കോടതിയിലെ വിസ്‌താര വേളയില്‍ പുറത്തുവന്നേയ്‌ക്കുമെന്ന് പറയപ്പെടുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications