കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ കെട്ടിപ്പിടിയ്‌ക്കാന്‍ പാടില്ല!

  • By Staff
Google Oneindia Malayalam News

School bans huggingഇല്ലിനോയിസ്‌(യു.എസ്‌): കുട്ടികള്‍ വൈകി ക്ലാസിലെത്തുന്നതിനും ഹാളുകളില്‍ തടിച്ചുകൂടി തിരക്കുണ്ടാക്കുന്നതിനും പിന്നിലെ കാരണം കണ്ടെത്തിയ പ്രധാനാധ്യാപിക സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ആലിംഗനം നിരോധിച്ചു.

ചിക്കാഗോ നഗരപ്രാന്തത്തിലുള്ള പേഴ്സി ജൂലിയന്‍ മിഡില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക വിക്ടോറിയ ഷാര്‍ട്‌സ്‌ ആണ്‌ സ്‌കൂളിനുള്ളില്‍ ആലിംഗനം നിരോധിച്ചിരിയ്‌ക്കുന്നത്‌.

വിമാനത്താവളത്തില്‍ ഒരാളെ യാത്രയാക്കുമ്പോഴും കുടുംബ സംഗമങ്ങള്‍ നടക്കുമ്പോഴും നാളുകള്‍ക്ക്‌ ശേഷം പ്രിയ്യപ്പെട്ടവരെ കണ്ടുമുട്ടുമ്പോഴുമൊക്കെ കെട്ടിപ്പിടിയ്‌ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഏപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയില്‍ കാണുന്നവരെ കെട്ടിപ്പിടിയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ല- ഷാര്‍ട്‌സ്‌ പറയുന്നു.

മാത്രമല്ല സ്‌കൂളിനകത്ത്‌ ചിലകുട്ടികള്‍ നടത്തുന്ന കെട്ടിപ്പിടുത്തം ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതും വളരെ അഗാധമായതുമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തതുകൊണ്ടാണ്‌ ആലിംഗനം നിരോധിയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അധ്യാപിക പറഞ്ഞു.

എല്ലാവരെയും കൃത്യനിഷ്ടയുള്ളവരാക്കാനും ഹാളുകളിലെ തിക്കും തിരക്കും ഒഴിവാക്കാനുമാണ്‌ സ്‌കൂളില്‍ ആലിംഗനം നിരോധിച്ചതെന്നുമാണ്‌ അധ്യാപിക വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അറിയിച്ചിരിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X