ദുര്‍ഗ്ഗാദേവിയെപ്പറ്റി രക്തം കൊണ്ട് പുസ്‌തകമെഴുതുന്നു
വരാണസി: ചോരയിലെഴുതിയ ചരിത്രമെന്ന് കേട്ടിട്ടില്ലേ? ചോരയിലെഴുതിയ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു പുസ്‌തകം എഴുതുകയാണ് വരാണസിക്കാരനായ രമേശ് ധവാന്‍ എന്ന ദുര്‍ഗ്ഗാ ഭക്തന്‍.
സ്വന്തം രക്തം കൊണ്ടാണ് ദുര്‍ഗ്ഗാദേവിയെക്കുറിച്ച് രമേശ് പുസ്‌തകമെഴുതുന്നത്. എന്നും ഗംഗാനദീതീരത്ത് ചെന്നിരുന്നാണ് പുസ്‌തകത്തിന്റെ ഓരോ താളുകളും രമേശ് എഴുതിത്തീര്‍ക്കുന്നത്.
കഴിഞ്ഞ ആറുമാസക്കാലമായി ഇങ്ങനെ 560 പേജുകളാണ് രമേശ് എഴുതിത്തീര്‍ത്തത്. ഹിന്ദുമതവുമായി ബന്ധപ്പെട്ട മറ്റു ഗ്രന്ഥങ്ങളും ഇത്തരത്തില്‍ എഴുതണമെന്നാണ് രമേശിന്റെ ആഗ്രഹം.
സമ്പത്തിന്റെ ദേവിയായ ലക്ഷ്‌മിയെയും വിദ്യാദേവിയായ സരസ്വതിയെയും കാളിയെയും കുറിച്ചുള്ള കാര്യങ്ങളുള്‍പ്പെട്ട ദുര്‍ഗ്ഗാ സപ്‌തശതിയാണ് രമേശ് രക്തം കൊണ്ട് എഴുതുന്നത്.
അമ്മ ദൈവമായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹസിദ്ധിയ്‌ക്കായുള്ള 700 മന്ത്രങ്ങളടങ്ങിയ ദുര്‍ഗ്ഗാ സപ്‌തശതി മാര്‍ക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണ്. തന്റെ ഈ ശ്രമം ലോകത്ത് സമാധാനം വരുത്താനുപകരിയ്‌ക്കുമെന്നാണ് രമേശിന്റെ പ്രതീക്ഷ. ലോകത്ത് പകര്‍ച്ചവ്യാധികളും രക്തച്ചൊരിച്ചലുമുണ്ടാകരുത്. എങ്ങും സമാധാനം മാത്രമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം- രമേശ് പറയുന്നു.












Click it and Unblock the Notifications