മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റ് ഒഴിപ്പിക്കുന്നത് തടഞ്ഞു
കൊച്ചി: മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റ് ഒഴിപ്പിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു. എസ്റ്റേറ്റ് ഒഴിയണമെന്ന ഡി.എഫ്.ഒയുടേയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടേയും നോട്ടീസിനെതിരെ എസ്റ്റേറ്റ് ഉടമ സേവി മനോ മാത്യുവും ഐഎസ്ആര്‍ഒയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എസ്റ്റേറ്റ് പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണന്നും അതുകൊണ്ട് ഉടമസ്ഥാവകാശം ഒഴിയണമെന്നും കാണിച്ചാണ് വനം വകുപ്പ് സേവി മനോമാത്യുവിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ തേയിലത്തോട്ടങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നില്ലന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യമാണന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്ന് മൂന്നാഴ്ചത്തേക്ക് ഒഴിപ്പിക്കല്‍ നടത്തരുതെന്ന് കോടതി നിരദേശിക്കുകയായിരുന്നു.രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications