എം.എന്‍ വിജയന്‍ ഓര്‍മ്മയായി
കൊടുങ്ങല്ലൂര്‍: അന്തരിച്ച പ്രൊഫസര്‍ എം.എന്‍ വിജയന്റെ(77) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
മകന്‍ വി.എസ് അനില്‍ കുമാര്‍ ചിതയ്‌ക്ക് തീക്കൊളുത്തി. മതപരമായ ആചാരങ്ങളൊന്നും ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങ് നടത്തിയത്.
സംസ്‌കാരത്തിന് തൊട്ടുമുമ്പുവരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്‌ജലിയര്‍പ്പിക്കാന്‍ കൊടുങ്ങല്ലൂരെ വീട്ടില്‍ എത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രമാരായ കെ.പി രാജേന്ദ്രന്‍, സി. ദിവാകരന്‍, ബിനോയ് വിശ്വം, സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
വിജയന്‍ മാഷിനോടുള്ള ആദരസൂചകമായി യുഡിഎഫ് വ്യാഴാഴ്‌ച കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ ആചരിയ്‌ക്കുകയാണ്. ബുധനാഴ്‌ച തൃശ്ശൂരില്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.












Click it and Unblock the Notifications