മരിയ്ക്കുന്പോള്‍ ഡയാന ഗര്‍ഭിണിയായിരുന്നില്ല
ലണ്ടന്‍: മരണസമയത്ത് ഡയാന രാജകുമാരി ഗര്‍ഭിണിയായിരുന്നില്ലെന്ന് അവരുടെ മരണം സംബന്ധിച്ച ഇന്‍ക്വസ്‌റ്റിന്റെ ആദ്യദിനത്തില്‍ ലണ്ടന്‍ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസിലെ കൊറോണര്‍ ജഡ്‌ജി സ്‌കോട്ട് ബേക്കര്‍ പ്രഭൂ ജൂറികളെ അറിയിച്ചു.
1997ലെ പാരീസ് കാറപകടത്തില്‍ ഡയാനയ്‌ക്കൊപ്പം മരിച്ച കാമുകന്‍ ദോഡി അല്‍ ഫയാദിന്റെ പിതാവ് മുഹമ്മദ് അല്‍ ഫയാദിന്റെ വാദത്തെ അസ്ഥാനത്താക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ദോഡിയുമായുള്ള ബന്ധത്തില്‍ നിന്നും ഡയാന ഗര്‍ഭം ധിരിച്ചതിന്റെ പേരില്‍ ഇരുവരെയും വധിയ്‌ക്കാന്‍ ഡയാനയുടെ മുന്‍ ഭര്‍ത്താവായ ചാള്‍സ് രാജകുമാരന്റെ പിതാവ് ഫിലിപ്പ് രാജകുമാരന്‍ ബ്രിട്ടീഷ് രഹസ്യ പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് മുഹമ്മദ് അല്‍ ഫയാദ് ജൂറിയെ ബോധിപ്പിച്ചത്.
ഡയാനയുടെയും ദോഡിയുടെയും പാരീസ് യാത്രയെക്കുറിച്ച് യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നുവെന്നും ഗൂഡാലോചന നടത്തിയാണ് കാറപടമുണ്ടാക്കിയതെന്നും മുഹമ്മദ് വാദിച്ചു.
ഡയാനയുടെ മരണകാരണം കണ്ടെത്താന്‍ റോയല്‍ കോര്‍ട്‌സില്‍ നടക്കുന്ന ഇന്‍ക്വസ്‌റ്റിന്റെ ആദ്യദിനമായിരുന്നു ബുധനാഴ്‌ച. ഒരു കോടിയോളം പൗണ്ട്( 80കോടിയോളം രൂപ) ചെലവുവരുന്ന ഇന്‍ക്വസ്റ്റ് നടപടി ആറുമാസത്തോളമെങ്കിലും നീണ്ടേയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications