വീണ്ടും റാഗിംങ്: പെണ്‍കുട്ടികള്‍ ബോധരഹിതരായി
ഭോപ്പാല്‍: ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജിലും ആഗ്രയിലെ ആനന്ദ് എന്‍ജിനീയറിംഗ് കോളജിലും നടന്ന ക്രൂരമായ റാഗിംങിന് പിന്നാലെ വീണ്ടും റാഗിംങെന്ന പേരില്‍ അക്രമം.
ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നാണ് വീണ്ടും റാംഗിംഗ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ റാഗിംങിനെത്തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബോധരഹിതരായി.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാഗ് ചയ്‌ത മുതിര്‍ന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇവര്‍ ഭോപ്പാല്‍ പൊലീസില്‍ പാരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മദ്യം ചേര്‍ത്ത ദ്രാവകത്തില്‍ കുളിപ്പിയ്‌ക്കുകയും മര്‍ദ്ദിയ്‌ക്കുകയും ചെയ്‌ത നാല് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications