കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെ അസ്‌ഥിത്വം തെളിയിക്കാന്‍ സമിതി

  • By Staff
Google Oneindia Malayalam News

ഭോപ്പാല്‍: രാമസേതു പ്രശ്‌നം ഉയര്‍ത്തി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ആലോചനയ്‌ക്കിടെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇതിനായുള്ള പ്രായോഗിക നടപടികള്‍ ആരംഭിച്ചു.

ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്ന്‌ തെളിയിക്കായി ഒരു സമിതിയെതന്നെ നിയമിച്ചിരിക്കുകയാണ്‌ സര്‍ക്കാര്‍. മധ്യപ്രദേശില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താണ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ നീക്കം നടത്തന്നത്‌.

ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്‌റ്റുകളും ഉള്‍പ്പെട്ട ഒരു സംഘത്തെയാണ്‌ രാമന്റെ അസ്‌ഥിത്വം തെളിയിക്കാനായി നിയോഗിച്ചിരിക്കുന്നത്‌. സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തിന്‌ മറുപടി നല്‍കാന്‍ കഴിവുള്ള പഠനം നടത്താനാണ്‌ ഇവരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ശ്രീരാമന്റെ അസ്‌ഥിത്വത്തെ ചോദ്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്ക്‌ മറുപടി പറയേണ്ടത്‌ അനിവാര്യമാണെന്ന്‌ തോന്നിയതുകൊണ്ടാണ്‌ ഇത്തരത്തിലൊരു നീക്കമെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാമന്റെ ജീവിതവും തത്വങ്ങളും ആധാരമാക്കി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്‌. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മധ്യപ്രദേശ്‌ സര്‍ക്കാര്‍ പ്രഖ്യാപിയ്‌ക്കുന്ന നടപടികളെല്ലാം രാമനുമായി ബന്ധപ്പെട്ടവ മാത്രമാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്‌. അതിനിടയിലാണ്‌ ഈ പുതിയ നീക്കം.

ബന്ധപ്പെട്ട വാര്‍ത്തകള്‍













വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X