Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മന്ത്രി: കൂടുതല്‍ സമയം വേണമെന്ന്‌ ജോസഫ്‌ ഗ്രൂപ്പ്‌

തിരുവനന്തപുരം: വിമാനയാത്രാവിവാദത്തില്‍ പി.ജെ ജോസഫിനെതിരായ കേസിന്റെ കുറ്റപത്രം ചെന്നൈ കോടതിയില്‍ സമര്‍പ്പിക്കുന്നതുവരെ പുതിയ മന്ത്രിയെ തീരുമാനിയ്‌ക്കുന്നതിന്‌ സാവകാശം വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌-ജെ.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട്‌ പാര്‍ട്ടി പ്രതിനിധി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‌ കത്തുനല്‍കി. കേസ്‌ ജോസഫിന്‌ അനുകൂലമാണെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും മന്ത്രിയെന്നും അതല്ലെങ്കില്‍ മറ്റൊരാളെ മന്ത്രി സ്ഥാനത്തേയ്‌ക്ക്‌ നിശ്ചയിയ്‌ക്കുമെന്നും കത്തില്‍ പറയുന്നു.

കത്തു പരിശോധിച്ച്‌ ആലോചിച്ച്‌ തീരുമാനിയ്‌ക്കാമെന്നാണ്‌്‌ മുഖ്യമന്ത്രി നല്‍കിയ മറുപടി. നേരത്തേ ജോസഫ്‌ നേരിട്ട്‌ മുഖ്യമന്ത്രിയെ കാണുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല.

റോഡുകള്‍ മുഴുവന്‍ തകര്‍ന്നിട്ടും പൊതുമരാമത്ത്‌ മന്ത്രിയെ കണ്ടെത്താനാകാതെ ഇടതുമുന്നണി പ്രതിസന്ധിയിലായിരിക്കുകയാണ്‌. തനിയ്‌ക്കു മന്ത്രിയാകാന്‍ വേണ്ടി പുതിയ മന്ത്രിയെ പ്രഖ്യാപിയ്‌ക്കുന്നത്‌ ജോസഫ്‌ വൈകിയ്‌ക്കുകയാണെന്നത്‌ പാര്‍ട്ടിയിലെ മറ്റുനേതാക്കളില്‍ ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്‌.

ചെന്നൈ കേസ്‌ തീര്‍ന്നാലും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഇനിയും സങ്കീര്‍ണ്ണമാകും.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജോസഫിന്‌ മന്ത്രിസ്ഥാനത്തെത്താനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായെങ്കിലും അദ്ദേഹം കടുംപിടുത്തം തുടരുന്നത്‌ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്‌. ഒക്ടോബര്‍ ആറിന്‌ ചെന്നൈ കോടതിയില്‍ കുറ്റപത്രം വരുമെന്നാണ്‌ പാര്‍ട്ടി കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+