ഗള്‍ഫില്‍ മഅദ്നിയ്ക്ക് മറ്റൊരു സ്വരം
ദുബൈ : ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം ശൈലി പക്വമായെന്നല്ലാതെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് അബ്ദുന്നാസര്‍ മഅദ്നി.
ദുബൈയില്‍ ഗള്‍ഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പിഡിപി നേതാവ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക ചൈതന്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുമെന്നും മഅദ്നി അഭിമുഖത്തില്‍ തുറന്നു പറയുന്നു.
നക്കിക്കൊല്ലാന്‍ വരുന്നവരെ തിരിച്ചറിഞ്ഞു തന്നെയാണ് അവരോടൊപ്പം കൂടുന്നത്. സൗഹൃദം നടിക്കുമ്പോഴും യഥാര്‍ത്ഥ തിരിച്ചറിവോടെ മുന്നോട്ടു പോകുമെന്നും മഅദ്നി പറയുന്നു.
പലരോടും സൗഹൃദം നടിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് ഗള്‍ഫിലെത്തി മഅദ്നി പറയുന്നത്. ശൈലി പക്വമായെന്നും നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഗള്‍ഫില്‍ നടത്തുന്ന വിശദീകരണത്തിന് അര്‍ത്ഥം ഒരുപാടുണ്ട്.
ഇസ്ലാമിക ചൈതന്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തന ശൈലി തന്നെയാണ് സ്വീകരിക്കുന്നതെന്നും മഅദ്നി പറയുന്നത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു തന്നെയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications