കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു, ജോസഫിന്റെ ചാനല്‍!

  • By Staff
Google Oneindia Malayalam News

തൊടുപുഴ : പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്ന യഥാര്‍ത്ഥ രാഷ്ട്രീയപ്പാര്‍ട്ടികളോട് അനീതിയാണ് ചെയ്യുന്നത്. പാര്‍ട്ടി അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് സ്വന്തമായി പത്രങ്ങളും ചാനലും തുടങ്ങാന്‍ പി ജെ ജോസഫ് തീരുമാനിച്ചു കഴിഞ്ഞു.

ജോസഫ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിലെ അനീതികളെ ചെറുക്കാന്‍ തന്നെയാണ് തന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

ജനുവരി മുതലാണ് ജോസഫിന്റെ പത്രം പുറത്തിറങ്ങുന്നത്. ഉച്ചപ്പത്രമായിട്ടാണ് വരവ്. പേര് മിഡ് ഡേ. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എഡിഷനുകളാണ് ആദ്യം ഉണ്ടാവുക. ചാനല്‍ പിന്നാലെ വരും.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയവും കര്‍ഷക രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവയാകും പത്രവും ചാനലുമെന്ന് പി ജെ ജോസഫ് ഉറപ്പു നല്‍കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍












വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X