Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ്‌ ജോണിനെതിരെ 59 ലൈംഗിക പീഡനക്കേസുകള്‍

Anand Jonവാഷിംഗ്‌ടണ്‍: യുഎസിലെ പ്രശസ്‌ത ഫാഷന്‍ ഡിസൈനറും മലയാളിയുമായ ആനന്ദ്‌ ജോണി(33)നെതിരെ 59 മാനഭംഗക്കേസുകള്‍.

മോഡലുകളും മോഡലിംഗ്‌ രംഗത്തേയ്‌ക്ക്‌ കടന്നുവരാനിരിക്കുന്നവരുമുള്‍പ്പെടെ 20 പെണ്‍കുട്ടികളെ ആനന്ദ്‌ മാനഭംഗപ്പെടുത്തിയതായാണ്‌ കുറ്റാരോപണം. ലോസാഞ്‌ജലസ്‌ ജഡ്‌ജിയാണ്‌ ആനന്ദിനെതിരായ ആരോപണങ്ങളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയത്‌.

പരാതികളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 13നാണ്‌ ആനന്ദിനെ കസ്റ്റഡിയിലെടുത്തത്‌. കുറ്റങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ ജീവപര്യന്തം തടവുവരെ ആനന്ദിന്‌ ലഭിച്ചേയ്‌ക്കും.

ന്യൂസ്‌ വീക്ക്‌ വാരികയുടെ 2007ലെ പ്രൊഫഷണല്‍ നേതൃസ്ഥാനക്കാരില്‍ ഒരാളായ ആനന്ദ്‌ ചെന്നൈയില്‍ പഠിച്ചശേഷം ന്യൂയോര്‍ക്കിലെ പാഴ്‌സണ്‍ സ്‌കൂള്‍ ഓഫ്‌ ഡിസൈനിംഗില്‍ നിന്നും ബിരുദം നേടി.

ഇപ്പോഴും ഇന്ത്യന്‍ പൗരത്വമുള്ള ആനന്ദിന്റെ ഇടപാടുകാരില്‍ ഹോളിവുഡിലെ വിവാദതാരം പാരിസ്‌ ഹില്‍ട്ടന്‍ ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുടെയും പ്രശസ്‌തരുടെയും ഒരു നിരതന്നെയുണ്ട്‌.

ബിവര്‍ലി ഹില്ലിലുള്ള വീട്ടില്‍വെച്ച്‌ ആനന്ദ്‌ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ മാര്‍ച്ചില്‍ ഒരു മോഡല്‍ മുന്നോട്ടുവന്നതിന്‌ പി്‌ന്നാലെയാണ്‌ ബാക്കിയുള്ളവരെല്ലാം ആനന്ദിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നത്‌.

ഫാഷന്‍ ലോകത്തെ കുടിപ്പകയുടെ പേരില്‍ ജോണിനെതിരെ ശത്രുക്കള്‍ നടത്തുന്ന കരുനീക്കങ്ങളാണിതെന്ന്‌ ചിലമറുവാദങ്ങളും ഈ ആരോപണങ്ങള്‍ക്കുണ്ടായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+