കൈകാലുകള്‍ ബന്ധിച്ച് പത്തുവയസ്സുകാരിയുടെ നീന്തല്‍
ബെയ്‌ജിംഗ്: ലോകറക്കോര്‍ഡ് ലക്ഷ്യമിട്ടുകൊണ്ട് ചൈനയില്‍ പത്തുവയസ്സുകാരി കൈകാലുകള്‍ ബന്ധിച്ച് മൂന്നു മണിക്കൂര്‍ നീന്തി.
യാങ്‌സീ നദിയുടെ കൈവഴിയായ സിയാങ്‌ജിയാങ് നദിയിലായിരുന്നു കുട്ടിയുടെ പ്രകടനം. ഹൂനാന്‍ പ്രവിശ്യയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹുവാങ് ലീയാണ് സാഹസിക നീന്തല്‍ നടത്തി അത്ഭുതം സൃഷ്ടിച്ചത്.
മൂന്നുമണിക്കൂര്‍ കൊണ്ട് മൂന്നു കിലോമീറ്ററാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ലീ നീന്തിയത്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കലാണത്രേ ലീയുടെ അടുത്ത ലക്ഷ്യം. പിന്നാലെ ദീര്‍ഘദൂര നീന്തലിലെ ഗിന്നസ് ബുക്ക് റക്കോര്‍ഡും.
തനിയ്‌ക്ക് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ കഴിയുമോയെന്നാണ് ലീയുടെ ഏറ്റവും വലിയ ആകാംഷ. എല്ലാ ദിവസവും അവള്‍ ഇക്കാര്യം എന്നോട് ചോദിച്ചുകൊണ്ടേയിരിക്കും.
അടുത്ത തവണ അവള്‍ നീന്തുമ്പോള്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ഒരു ബോട്ടില്‍ ഞാന്‍ അവളെ അനുഗമിയ്‌ക്കും- ലീയുടെ പിതാവ് ഹുവാങ് ഡോഷെംഗ് പറയുന്നു. പിതാവ് തന്നെയാണ് ലീയുടെ നീന്തല്‍ ഗുരു.
മകള്‍ നേട്ടങ്ങള്‍ കൈവരിയ്‌ക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും കൈകാലുകള്‍ കെട്ടിയ നിലയയില്‍ നീന്തുന്നത് അപകടം വരുത്തുമോയെന്ന് ആശങ്കയുണ്ടായിരുന്നതായി മാതാവ് സോംഗ് ജിന്‍ഫാഗ് പറഞ്ഞു.












Click it and Unblock the Notifications