കാമാതുരയായ സ്‌ത്രീയുടെ ശബ്ദം കോടതിയെ സ്‌തംഭിപ്പിച്ചു
സിഡ്‌നി: വളരെ ഗൗരവത്തോടെ നടപടികള്‍ നടക്കുന്ന ഒരു കോടതിയില്‍ പെട്ടന്ന് കാമാതുരവും വികാരപരവശവുമായ ശബ്ദത്തോടെ ഒരു സ്‌ത്രീ കടന്നുവന്നാല്‍
എങ്ങനെയിരിയ്‌ക്കും.
ഇത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം സിഡ്‌നിയിലെ ഒരു കോടതി സാക്ഷ്യം വഹിച്ചത്. കോടതി മുറിയാക നിശ്ശബ്ദമായി നടപടികള്‍ തുടങ്ങിയപ്പോള്‍ എവിടെനിന്നെന്നറിയാതെ തീര്‍ത്തും കാമപരവശയായ സ്‌ത്രീയുടെ ശബ്ദം.
മജിസ്‌്‌ട്രേട്ട് അടക്കം കോടതിയിലുണ്ടായിരുന്നവരെല്ലാം സ്‌തബ്‌ധരായി. ശബ്ദം എവിടുന്നാണെന്നകാര്യത്തില്‍ ഒരു പിടിയുമില്ല. ശബ്ദം കേട്ട് സകലനിയന്ത്രണവും ഭേദിച്ച് ചിരി പുറത്തുവരുന്നുണ്ടെങ്കിലും ആര്‍ക്കും ചിരിയ്‌ക്കാനും വയ്യ. എങ്ങാനും ചിരിച്ചാല്‍ അത് കോടതിയലക്ഷ്യമാവുകയും ചെയ്യും.
എന്തുചെയ്യണമെന്നറിയാതെ എല്ലാവരും ഇരുന്ന ഇരുപ്പില്‍ ശബ്ദമുണ്ടാക്കുന്ന സ്‌ത്രീയെ പരതിക്കൊണ്ടിരുന്നു. പിന്നീടാണ് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തിയത്. കോടതിയില്‍ വന്ന ഒരാളുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ റിംഗ് ടോണായിരുന്നു അത്.
കോടതി നടപടികള്‍ ആരംഭിയ്‌ക്കുന്നതിന് മുമ്പേ മൊബൈല്‍ ഫോണുകള്‍ ഓഫാക്കണമെന്ന് ജഡ്‌ജി പറഞ്ഞതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞായിരുന്നു സംഭവം. അതുകൊണ്ടുതന്നെ ആദ്യമാരും ഈ സാധ്യതയെക്കുറിച്ച് ആലോചിച്ചതുമില്ല.
ശബ്ദമുണ്ടായ മൊബൈലിന്റെ ഉടമസ്ഥനാകട്ടെ പഠിച്ച പണി പതിനെട്ടും ചെയ്‌തിട്ടും മൊബൈലിന്റെ ശബ്ദം ഇല്ലാതാക്കാനും കഴിഞ്ഞില്ല. മജിസ്‌ട്രേട്ടിന്റെ കരുണകൊണ്ടോ എന്തോ ഇയാള്‍ കോടതിയലക്ഷ്യക്കേസില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ തന്റെ മൊബൈല്‍ റിംഗ്‌ടോണ്‍ കാരണം ഇയാള്‍ ആറുമാസമെങ്കിലും തടവനുഭവിയ്‌ക്കേണ്ടിവരുമായിരുന്നു.












Click it and Unblock the Notifications