Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക: ബിജെപി പിന്തുണ പിന്‍വലിച്ചു

ദില്ലി: കര്‍ണ്ണാടകത്തിലെ ജനതാദള്‍ (എസ്) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.

ജനതാദള്‍ രാഷ്ട്രീയസമിതിയോഗത്തിനുശേഷം വെള്ളിയാഴ്ച രാത്രി ദേവഗൗഡ മുഖ്യമന്ത്രിപദം കൈമാറാന്‍ പറ്റില്ലെന്ന്‌ ബിജെപിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം ചേര്‍ന്നത്‌.

മുഖ്യമന്ത്രി പദം കൈമാറാനുള്ള ധാരണ ലംഘിച്ച ജനതാദള്‍ എസിന്റെ നടപടി ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന ഏറ്റവും കൊടിയ വഞ്ചനയാണെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. ഈ വഞ്ചനക്ക് കര്‍ണാടകത്തിലെ ജനങ്ങള്‍ ജനതാദള്‍ എസിന് മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ വിശ്വാസവോട്ട്‌ തേടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി ഇതിനായി ഒക്ടോബര്‍ 18ന്‌ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശചെയ്യുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+