ബലാത്സംഗ വീരന്‍ ജയില്‍ ചാടി
കണ്ണൂര്‍: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു.
തന്റെ ബന്ധുവായ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ദീപക് (28) ആണ് ജയില്‍ ചാടിയത്.
മറ്റ് തടവുകാരുടെ സഹായത്തോടെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്ന് സംശയിക്കുന്നു. ഏഴാം നമ്പര്‍ ബ്ലോക്കിലെ തടവുകാരനായ ഇയാള്‍ ഭിത്തിയിലെ കല്ലുകള്‍ നീക്കം ചെയ്താണ് പുറത്തുകടന്നത്. പിന്നീട് ഇയാള്‍ ജയിലിന്റെ ഉയരമേറിയ മതില്‍ ചാടി കടക്കുകയായിരുന്നു. മറ്റ് തടവുകാരുടെ ലുങ്കികള്‍ ചേര്‍ത്തു കെട്ടി കയറാക്കി ഉപയോഗിച്ചാണ് ഇയാള്‍ മതില്‍ ചാടിയത്. ഏഴാം നമ്പര്‍ ബ്ലോക്കില്‍ അമ്പത് തടവുകാര്‍ കൂടിയുണ്ട്.












Click it and Unblock the Notifications