അമ്പലപ്പുഴ പാല്‍പ്പായസം സൂപ്പര്‍മാര്‍ക്കറ്റില്‍ വില്പനയ്ക്ക്
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസാദമായ പാല്‍പ്പായസം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടു.
ഏതാനും ദിവസം മുമ്പ് ത്രിവേണി മെഗാമാര്‍ട്ടിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വില്പനയ്ക്കു വച്ചത്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അമ്പലപ്പുഴ പാല്‍പ്പായസത്തിനായി എല്ലാ ദിവസവും ഭക്തര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തുമ്പോള്‍ പാല്‍പ്പായസം കടയില്‍ വില്പനയ്ക്ക് വച്ചത് മാപ്പ് അര്‍ഹിക്കാത്ത നടപടിയാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ദിവസവും 390 ലിറ്റര്‍ പാല്‍പ്പായസമാണ് ക്ഷേത്രത്തിലുണ്ടാക്കുന്നത്. പാല്‍പ്പായസം കിട്ടുന്നതിന് ഒരു ദിവസം മുമ്പേ ബുക്ക് ചെയ്യണം.












Click it and Unblock the Notifications