വിദേശ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക മൊബൈല്‍ സിം
തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക മൊബൈല്‍ സിം വിതരണം ചെയ്യുമെന്ന് ബി എസ് എന്‍ എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ കെ.എസ്.ശ്രീനിവാസന്‍ അറിയിച്ചു.
30 ദിവസത്തേക്കുള്ള പ്രീ പെയിഡ് കണക്ഷനായിരിക്കും വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുവദിക്കുക. സിമ്മിന് 5618 രൂപയാണ് വില. സിമ്മില്‍ 3,000 രൂപയുടെ സംസാര സമയമുണ്ടാവും.
കേരള സര്‍ക്കിളില്‍ 8.5 ലക്ഷം മൊബൈല്‍ കണക്ഷനുകളും 3.2 ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളും 4.48 ലക്ഷം വയര്‍ലെസ് കണക്ഷനുകളും അനുവദിക്കുമെന്ന് ശ്രീനിവാസന്‍ അറിയിച്ചു. വെയിറ്റിംഗ് ലിസ്റ്റിലുള്ള എല്ലാ അപേക്ഷകര്‍ക്കും അടുത്ത മാര്‍ച്ചോടെ കണക്ഷനുകള്‍ അനുവദിക്കും.
കേരള സര്‍ക്കിള്‍ ബി എസ് എന്‍ എല്ലിന്റെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സര്‍ക്കിളായി തീര്‍ന്നിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. കേരള സര്‍ക്കിളില്‍ ബി എസ് എന്‍ എല്ലിന് 60.96 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications