Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫിന് മൂന്നു ദിവസം സമയം

തിരുവനന്തപുരം : മൂന്നു ദിവസത്തിനുളളില്‍ മന്ത്രിയെ നിശ്ചയിച്ച് മുന്നണിയെ അറിയിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഇടതുമുന്നണിയുടെ അന്ത്യശാസനം.

തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ജോസഫ് ഗ്രൂപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു.

നാഥനില്ലാതെ താറുമാറായിക്കിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് മുന്നണി ജോസഫിന് അന്ത്യശാസനം നല്‍കിയത്. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയില്‍ പൊതുജനരോഷം അനുനിമിഷം വളരുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന് മന്ത്രിയില്ലാതിരിക്കുന്ന അവസ്ഥ അനുവദിക്കാനാവില്ലെന്ന് മുന്നണി നേതാക്കള്‍ ജോസഫിനെ അറിയിച്ചു.

ജോസഫിനെതിരായ ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിന് ചെന്നൈ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ മന്ത്രിയാകാനുളള അദ്ദേഹത്തിന്റെ മോഹത്തിന് ശക്തമായ തിരിച്ചടിയേറ്റിരുന്നു.

പാര്‍ട്ടിയിലാകട്ടെ മന്ത്രിസ്ഥാനത്തെച്ചൊല്ലി കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ ക്രിസ്തീയ വിഭാഗം മോന്‍സ് ജോസഫിനെ മന്ത്രിയാക്കാണമെന്ന് വാദിക്കുമ്പോള്‍ പ്രവര്‍ത്തന പാരമ്പര്യം നോക്കി വി സുരേന്ദ്രന്‍ പിളളയെ മന്ത്രിയാക്കണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

മന്ത്രിപദമോഹികളായി എം പിമാരായ പി സി തോമസും ഫ്രാന്‍സിസ് ജോര്‍ജും രംഗത്തുണ്ട്. മോന്‍സ് ജോസഫ് - സുരേന്ദ്രന്‍ പിളള വിഭാഗങ്ങളുടെ പോരില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി തങ്ങള്‍ക്ക് രംഗപ്രവേശം ചെയ്യാമെന്ന് ഇരുഎം പിമാരും കരുതുന്നു.

ഏതായാലും മൂന്നു ദിവസങ്ങള്‍ക്കകം മന്ത്രിയെ നിശ്ചയിച്ചില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് സിപിഎം ഏറ്റെടുക്കുമെന്ന സൂചന പാര്‍ട്ടി നേതൃത്വം ജോസഫിനെ അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ പരസ്യമായി സഹകരണമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ധനമന്ത്രി ഡോ. തോമസ് ഐസക്കിന് പൊതുമരാമത്ത് വകുപ്പിന്റെ അധികച്ചുമതല കൂടി നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്.
 ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+