കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഒരു പണിമുടക്ക് അഭ്യാസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതു സര്‍വീസ് സംഘടനകളുടെ അടുത്ത പണിമുടക്ക് അഭ്യാസത്തിന് തീയതി നിശ്ചയിച്ചു.

വരുന്ന ഒക്ടോബര്‍ 30നാണ് സംസ്ഥാന വ്യാപകമായി ഇടതു സര്‍വീസ് - അധ്യാപക സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്.

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ ഉപേക്ഷിക്കുക, ശംബള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, അധ്യാപകരുടെ ജോലി ഭദ്രത ഉറപ്പുവരുത്തുക, ക്ഷാമബത്ത കുടിശിക പൂര്‍ണമായി അനുവദിക്കുക, കേന്ദ്ര ശംബള പരിഷ്കരണ ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ഇടതുമുന്നണിയുടെ പ്രചരണ പരിപാടികളാണ് പണിമുടക്ക് വിശദീകരണമെന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും നടക്കുന്നത്.

ശംബള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്‍ജിഒ യൂണിയന്‍, കെഎസ് ടിഎ സംഘടനകള്‍ ധനമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നിരിക്കെ ഈ ആവശ്യത്തിന്മേലുളള പണിമുടക്ക് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനാണ്.

സത്യസന്ധതയുടെ കണികപോലുമില്ലാത്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പണിമുടക്കെന്ന പേരില്‍ സംസ്ഥാനത്ത് ബന്ദ് അടിച്ചേല്‍പിക്കുകയാണ് ഇടത് സര്‍വീസ് സംഘടനകള്‍. പണിമുടക്ക് പ്രചരണത്തിന്റെ പേരില്‍ ഇടതു യൂണിയനില്‍ പെട്ട ജീവനക്കാര്‍ ഇപ്പോള്‍ ഓഫീസുകളില്‍ കാണാറില്ല.

വിശദീകരണയോഗങ്ങളും ജാഥയ്ക്ക് സ്വീകരണവുമായി ജീവനക്കാര്‍ തിരക്കുപിടിച്ച രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ ഓഫീസുകളിലെത്തുന്ന പൊതുജനം പലപ്പോഴും വലയുകയാണ്.

ഇടതുമുന്നണി അധികാരത്തിലെത്തിയാലും സമരാഭാസം നടത്തുന്ന ഇടതു സംഘടനകള്‍ പണിമുടക്ക് നിരോധിച്ച കോടതിയോടും വെല്ലുവിളി തന്നെയാണ് നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X