മനോരമയ്ക്കെതിരെ പിണറായി കേസ് നല്‍കി
തലശേരി: റിട്ടേയഡ് ഹൈക്കോടതി ജഡ്ജി കെ.സുകുമാരനും മലയാള മനോരമ എഡിറ്റര്‍ മാമന്‍ മാത്യുവിനും പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യുവിനും പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അപകീര്‍ത്തി കേസ് നല്‍കി.
പൊതുപ്രവര്‍ത്തകനായ തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസംഗം നടത്തിയതിനാണ് കെ.സുകുമാരനെതിരെ പിണറായി കേസ് നല്‍കിയിരിക്കുന്നത്. ജൂലൈ ഏഴിന് മനോരമ പ്രസിദ്ധീകരിച്ച ഈ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടും തനിക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് പത്രത്തിനെതിരെയും കേസ് നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി പിണറായി മൊഴി നല്‍കി. കേസ് നവംബര്‍ ഒമ്പതിലേക്ക് മാറ്റി.












Click it and Unblock the Notifications