ഗര്‍ഭിണിയെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ അറസ്റ്റില്‍
എടപ്പാള്‍: കുഞ്ഞിന്റെ സ്വര്‍ണ്ണപ്പാദസരം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള രണ്ടു നാടോടി സ്ത്രീകളെ മര്‍ദിച്ച കേസില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശികളായ സനല്‍, ജാഫര്‍, റാഫി എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഉള്‍പ്പെട്ട മൂന്ന് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.. ഡിജിപിയോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്‍ ഒക്‌ടോബര്‍ 25 ന് തിരൂരില്‍ നടത്തുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ മലപ്പുറം എസ്‌പിയോടും നിര്‍ദേശിച്ചു.
ഇതിനിടെ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉത്തരവിട്ടു.












Click it and Unblock the Notifications