Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ സ്വന്തം ഗുണ്ടയെന്ന് അഴിക്കോട്

കോഴിക്കോട് : തന്നില്‍ നിന്നു തന്നെ ശംബളം പറ്റുന്ന ഗുണ്ടയാണ് താനെന്ന് ഡോ. സുകുമാര്‍ അഴിക്കോട്.

പിണറായി വിജയന്റെയും എം എ ബേബിയുടെയും ഗുണ്ടയാണ് അഴിക്കോടെന്ന പ്രൊഫ. എസ് സുധീഷിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അഴിക്കോട്. സ്വന്തമായി പദസമ്പത്തു പോലുമില്ലാത്ത ജി കാര്‍ത്തികേയനെപ്പോലെയുളളവരോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും അഴിക്കോട് പറഞ്ഞു.

എം എന്‍ വിജയന്റെ മരണത്തെ സംബന്ധിച്ച വിവാദങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതു കൊണ്ട് അവസാനിക്കില്ല. രോഗിയായ മനുഷ്യനെ അദ്ദേഹത്തിന്റെ തന്നിഷ്ടത്തിന് വിടുകയല്ല വേണ്ടത്. ഡോക്ടര്‍മാരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടിയിരുന്നത്. വിജയന്റെ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തണമെന്നും അഴിക്കോട് ആവശ്യപ്പെട്ടു.

എന്തിനും ഏതിനും പ്രതികരണം ആരാഞ്ഞു നടക്കുകയല്ല വേണ്ടത്. സ്വന്തം വിശേഷബുദ്ധിയുപയോഗിച്ച് കാര്യങ്ങള്‍ വിലയിരുത്തണം.

ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വിവാദമുണ്ടാക്കാനും മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ പറഞ്ഞത് മാറ്റിപ്പറയാനും നടക്കുന്നയാളല്ല താനെന്നും അഴിക്കോട് പ്രസ്താവിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+